01/05/2001-ല്‍ നമ്മുടെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ. ജോര്‍ജ്ജ് വി.ജെ വടക്കെയില്‍ ചാര്‍ജെടുത്തു. ക്ഷയിച്ചു കൊണ്ടിരുന്ന നമ്മുടെ സ്കൂളിനു ഒരു പുതു ജീവന്‍ നല്കാന്‍ ജോര്‍ജ്ജ് സാര്‍ പ്രയത്നിച്ചു. 2004-ല്‍ എല്ലാവരുടെയും സഹകരണത്തോടെ നമ്മുടെ സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ ഒരു ഇംഗ്ലീഷ് മീഡിയം തുടങ്ങാന്‍ സാധിച്ചത് ഈ സ്കൂളിന്‍റെ വളര്‍ച്ചയുടെ ഒരു നാഴികക്കല്ലായിരുന്നു . ഇപ്പോള്‍ ഒന്ന് മുതല്‍ നാലു വരെ എട്ടു ഡിവിഷനുകളിലായി ഏകദേശം 265 കുട്ടികള്‍ പഠിക്കുന്നു . ശ്രീ ജോര്‍ജ്ജ് സാറിന്‍റെ നേതൃത്വ ത്തില്‍ അധ്യാപകരുടെ കൂട്ടായ പരിശ്രമത്തിന്‍റെയും സഹകരണത്തിന്‍റെ യും P T A യുടെ സഹായത്തോടെയും നമ്മുടെ സ്കൂള്‍ പഠനത്തിലും മറ്റു പ്രവര്‍ത്തനത്തിലും മുന്നിട്ടുനില്‍ക്കുന്നു . ആത്മാര്‍ത്ഥമായ പരിശ്രമത്തിനുള്ള അംഗീകാരമായി കോതമംഗലം രൂപതയിലെ 2012-13 വര്‍ഷത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള അവാര്‍ഡ് നമ്മുടെ ഹെഡ്മാസ്റ്റര്‍ ശ്രീ വി . ജെ ജോര്‍ജ്ജ് സാറിന് ലഭിച്ചു .
ബിഷപ്പ് എമിരേറ്റ്സ് മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍ പിതാവില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുന്നു
അത് പോലെ തന്നെ തൊടുപുഴ സബ് ജില്ലയിലെ മികച്ച എല്‍ .പി സ്കൂളിനുള്ള അവാര്‍ഡും ഇതേ വര്‍ഷo തന്നെ [2012-13] ലഭിച്ചതില്‍ നമുക്ക് അഭിമാനിക്കാം .
ബിഷപ്പ് മാര്‍ ജോര്‍ജ്ജ് മടത്തിക്കണ്ടത്തില്‍ പിതാവില്‍ നിന്ന് ഉപഹാരം സ്വീകരിക്കുന്നു |
ബിഷപ്പ് എമിരേറ്റ്സ് മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍ പിതാവില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുന്നു
അത് പോലെ തന്നെ തൊടുപുഴ സബ് ജില്ലയിലെ മികച്ച എല്‍ .പി സ്കൂളിനുള്ള അവാര്‍ഡും ഇതേ വര്‍ഷo തന്നെ [2012-13] ലഭിച്ചതില്‍ നമുക്ക് അഭിമാനിക്കാം .
No comments:
Post a Comment